നീറ്റ് പരീക്ഷയിൽ വൻ മാറ്റങ്ങളൊരുക്കി കേന്ദ്ര സർക്കാർ

നീറ്റ് യുജി പരീക്ഷയിൽ വൻ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. പരീക്ഷ എഴുതുന്നതിന് ഉയർന്ന പ്രായപരിധി ഏർപ്പെടുത്താനും, എത്ര തവണ പരീക്ഷ എഴുതാം എന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനും ആലോചനയുണ്ട്.

മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിനായി ഏകീകൃത പരീക്ഷ നടപ്പിലാക്കുന്നതിനെക്കുറിച്ചും വിദ്യാഭ്യാസ മന്ത്രാലയം ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്.

അടുത്ത വർഷം മുതൽ നീറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാക്കി മാറ്റുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

ഈ മാറ്റങ്ങൾക്കൊപ്പം പുതിയ പരിഷ്കാരങ്ങളും നടപ്പിലാക്കാനാണ് നീക്കം. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതികൾ ഇത്തരം നിർദേശങ്ങൾ നേരത്തേ തന്നെ മുന്നോട്ടുവെച്ചിരുന്നു. നിലവിൽ 17 വയസ്സ് പൂർത്തിയായിരിക്കണം എന്നത് മാത്രമാണ് പരീക്ഷ എഴുതുന്നതിനുള്ള യോഗ്യത,

ഉയർന്ന പ്രായപരിധിയോ പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിൽ നിയന്ത്രണമോ ഇപ്പോഴില്ല. നീറ്റിന് ഉയർന്ന പ്രായപരിധി നിശ്ചയിക്കണമെന്ന ആവശ്യം ശക്തമാവുകയാണെന്ന് ഇന്നലെ നടന്ന പാർലമെന്ററി സമിതി യോഗത്തിൽ എൻടിഎ അറിയിച്ചു. അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നാലുപേർ കൂടി കസ്റ്റഡിയിലായിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ചോർത്തിയ ചോദ്യപേപ്പർ പണം നൽകി വാങ്ങിയ രക്ഷിതാക്കളാണ് ഇവരെന്നാണ് റിപ്പോർട്ട്‌.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.