9 കോടിയുടെ പടംനേടിയത് 1400 കോടി…ബോക്സ് ഓഫീസിൽ കോടികൾ വാരി ‘ഒബ്സെഷൻ’…

ഒരുപാട് സ്‌നേഹിക്കുന്ന, കെയറിങ് ചെയ്യുന്ന ഒരു ജീവിതപങ്കാളിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ‘ഒബ്‌സെഷന്‍’ എന്ന ചിത്രം കണ്ടവരുടെ മനസ്സില്‍ ഒന്നേയുള്ളൂ; ഇങ്ങനെ ഒരു പങ്കാളിയെ ആര്‍ക്കും കൊടുക്കരുതേ എന്ന്. ഒരു വ്യക്തിക്ക് മറ്റൊരാളോട് തോന്നുന്ന അമിതമായ ഭ്രമം, അല്ലെങ്കില്‍ സൈക്കോപതിക് ആയ പ്രണയം എങ്ങനെ അവരുടെയും ചുറ്റുമുള്ളവരുടെയും ജീവിതം തകര്‍ക്കുന്നു എന്ന് പറയുന്ന ഒരു ഹൊറര്‍- സൈക്കോളജിക്കല്‍ ത്രില്ലറാണിത്.

മേയ് 15ന് തിയേറ്ററിലെത്തിയ ഈ ചിത്രത്തിന് വെറും ഒന്‍പത് കോടിക്ക് താഴെ മാത്രമാണ് ചിലവ് വന്നത്. പരിചിതമായ വന്‍ താരനിരയൊന്നും അണിനിരക്കാതെ തന്നെ ഈ ചിത്രം ഇപ്പോള്‍ ബോക്‌സ് ഓഫീസില്‍ നാന്നൂറ് കോടി കടന്നിരിക്കുകയാണ്. ചിത്രം സംവിധാനം ചെയ്തത് യൂട്യൂബറായ കറി ബാര്‍ക്കറാണ്. സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയിട്ടും ഇന്ത്യയില്‍ മികച്ച ഓപ്പണിങ്ങാണ് ഒബ്‌സെഷന് ലഭിക്കുന്നത്. താരങ്ങളുടെ പ്രകടനവും ശ്രദ്ധേയമാണ്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഇന്ദേ നവറെറ്റെയും മൈക്കിള്‍ ജോണ്‍സ്റ്റണും ആണ്.

സാധാരണവും സമാധാനപരവുമായ ഒരു ജീവിതം നയിക്കുന്ന നായകനും നായികയും. തുടക്കത്തില്‍ ആകര്‍ഷണീയമായി തോന്നുന്ന ഈ വ്യക്തിത്വം പതുക്കെപ്പതുക്കെ ഒരു ഭ്രാന്തമായ ഒബ്‌സെഷനിലേക്ക് മാറുന്നു. സ്വന്തം മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാതെ ഒരാളെ സ്‌നേഹിച്ചാല്‍ എങ്ങനെയുണ്ടാകും എന്ന് പറയുന്ന ചിത്രം, അത് ‘കണ്‍സെന്റ് ഹൊറര്‍’ എന്ന് വിശേഷിപ്പിക്കാവുന്ന ഒരവസ്ഥയിലേക്ക് പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നു.

ഒബ്‌സെസീവ് ആയ കഥാപാത്രത്തെ അവതരിപ്പിച്ച നടന്റെയും നടിയുടെയും പ്രകടനം ചിത്രത്തില്‍ എടുത്തുപറയേണ്ടതാണ്. സ്‌നേഹത്തില്‍ നിന്നും പെട്ടെന്ന് വില്ലത്തരത്തിലേക്ക് മാറുന്ന ഭാവമാറ്റങ്ങള്‍ മനോഹരമായി ചിത്രം കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു സൈക്കോളജിക്കല്‍ ത്രില്ലറിന് വേണ്ട ആകാംഷയും ഭയവും ജനിപ്പിക്കുന്നതില്‍ ബിജിഎം വലിയ പങ്കുവഹിച്ചു.ഇത്തരം ഒബ്‌സെഷന്‍ സിനിമകളില്‍ സാധാരണയായി കാണാറുള്ള ചില ക്ലീഷേ രംഗങ്ങള്‍ ഇതിലും ആവര്‍ത്തിക്കുന്നുണ്ട്. കഥ എങ്ങോട്ടാണ് പോകുന്നതെന്ന് പ്രേക്ഷകര്‍ക്ക് മുന്‍കൂട്ടി ഊഹിക്കാന്‍ സാധിക്കും. സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒട്ടും നിരാശപ്പെടാതെ കണ്ടിരിക്കാന്‍ പറ്റുന്ന ഒരു ചിത്രമാണിത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *