കൗമാരക്കാർക്കായി ചാറ്റ് ജിപിടിയുടെ പുതിയ പതിപ്പുമായി ഓപ്പൺ എ ഐ

സ്കൂൾ പഠനം, ദൈനംദിന ജീവിതം, സൗഹൃദം തുടങ്ങിയ കാര്യങ്ങൾക്കായി എ ഐ ഉപയോഗിക്കുന്ന കൗമാരക്കാർക്കായി ചാറ്റ് ജിപിടിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ച് ഓപ്പൺ എ ഐ. 13 മുതൽ 17 വയസ്സുവരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് ചാറ്റ് ജിപിടി ഫോർ ടീൻസ് അവതരിപ്പിച്ചിരിക്കുന്നത്.

കൗമാരക്കാർക്ക് അനുയോജ്യമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്. ആത്മഹത്യ, സ്വയം ഉപദ്രവിക്കൽ, പ്രണയപരമോ ലൈംഗികമോ ആയ സംഭാഷണങ്ങൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ നിയന്ത്രണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ടാകും. പഠനത്തിനിടെ നേരിട്ട് ഉത്തരങ്ങളോ ഉപന്യാസങ്ങളോ നൽകുന്നതിനുപകരം ആശയങ്ങൾ മനസ്സിലാക്കാനും പഠിക്കാനും സഹായിക്കുന്ന രീതിയിലാണ് ഹോംവർക്ക്, സ്റ്റഡി സപ്പോർട്ട് സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പ്രായത്തിനനുസരിച്ചുള്ള സുരക്ഷിതമായ അന്തരീക്ഷത്തിൽ കൗമാരക്കാരെ എ ഐ ആരോഗ്യകരമായി ഉപയോഗിക്കാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് ഓപ്പൺ എ ഐ വ്യക്തമാക്കി. എന്നാൽ പുതിയ സുരക്ഷാ സംവിധാനങ്ങൾ എത്രത്തോളം ഫലപ്രദമാകുമെന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് കുട്ടികളുടെ അവകാശ സംഘടനയായ ഫെയർപ്ലേ ചൂണ്ടിക്കാട്ടി. എ ഐ ചാറ്റ്ബോട്ടുകളോടുള്ള അമിതമായ ആശ്രിതത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്നും സംഘടന മുന്നറിയിപ്പ് നൽകി.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *