പ്രകമ്പനം സിനിമയുടെ ഡയറക്ഷന്‍ ടീമിന്റെ ഭാഗമാണെന്ന് അവകാശപ്പെട്ടുകൊണ്ട് നടക്കുന്ന തട്ടിപ്പിനെതിരെ വിജേഷ് പാണത്തൂര്‍ രംഗത്ത്. പ്രകമ്പനം സിനിമയുടെ പേരില്‍ ആരെങ്കിലും താന്‍ സംവിധാനം ചെയ്യുന്ന മറ്റു പ്രൊജക്റ്റ്കളില്‍ അഭിനയിക്കാനോ ജോലിയോ വാഗ്ദാനം ചെയ്താല്‍ ജാഗ്രത പാലിക്കണമെന്നാണ് വിജേഷ് അറിയിച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സംവിധായകന്റെ മുന്നറിയിപ്പ്.
അടുത്തിടെ ചിലര്‍ പ്രകമ്പനം സിനിമയുടെ ഡയറക്ഷന്‍ ടീമിലോ കാസ്റ്റിംഗിലോ പ്രവര്‍ത്തിച്ചുവെന്ന് തെറ്റായ രീതിയില്‍ അവകാശപ്പെടുകയും വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും അത് ഞങ്ങളുടെ ശ്രദ്ധയില്‍ പെടുകയും ചെയ്തിരുന്നു. ഇത്തരം അവകാശവാദങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണ്.
അതുകൊണ്ട്, പ്രകമ്പനം സിനിമയുടെ പേരില്‍ ആരെങ്കിലും ഞാന്‍ സംവിധാനം ചെയ്യുന്ന മറ്റു പ്രൊജക്റ്റ്കളുടെ ഭാഗമായി അഭിനയിക്കാനോ ജോലി ചെയ്യാനോ ഉള്ള അവസരങ്ങൾ വാഗ്ദാനം ചെയ്താല്‍ ദയവായി ജാഗ്രത പാലിക്കുക. ഞങ്ങളുടെ ഔദ്യോഗിക ടീം അംഗങ്ങളില്‍ നിന്നുള്ള അറിയിപ്പുകള് മാത്രമേ മുഖവിലക്കെടുക്കാവു എന്നും വിജേഷ് പാണത്തൂര്‍ കുറിച്ചു.





