മഴക്കാലമായാല്‍ മൂഡ് ഓഫാകാറുണ്ടോ? കാരണമിതാണ്; നിങ്ങള്‍ തനിച്ചല്ല!

മഴ, കട്ടന്‍ ചായ, പിന്നെ ജോണ്‍സണ്‍ മാഷിന്റെ പാട്ട്.. ആഹാ അന്തസ്സ്. മഴക്കാലമാവുമ്പോള്‍ പാട്ടും സിനിമയുമൊക്കെയായി ആഘോഷിക്കുകയാണ് ഒരു കൂട്ടം ആളുകള്‍. മഴ പെയ്യുന്നത് അവര്‍ക്ക് ഗൃഹാതുരത്വവും സന്തോഷവും നല്‍കുമ്പോള്‍, മറ്റ് ചിലര്‍ക്ക് ഇത് കടുത്ത വിഷാദത്തിന്റെയും തളര്‍ച്ചയുടെയും സമയമാണ്. മഴക്കാലമായാല്‍ ഒന്നിനും താല്‍പര്യമില്ലാതെ, കാരണം കൂടാതെ സങ്കടം വന്ന് മൂഡ് ഓഫാകുന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടാകാറുണ്ടോ? എങ്കില്‍ ഓര്‍ക്കുക, നിങ്ങള്‍ ഒറ്റയ്ക്കല്ല.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ നേരിടുന്ന, ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ഒരു മെഡിക്കല്‍ അവസ്ഥയാണിത്.സീസണല്‍ അഫക്റ്റീവ് ഡിസോര്‍ഡര്‍ എന്നാണ് ഈ വിഷാദരോഗം അറിയപ്പെടുന്നത്.
മേഘാവൃതമായ അന്തരീക്ഷവും മാനസികാവസ്ഥയും തമ്മില്‍ വലിയ ബന്ധമുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന കാര്‍മേഘങ്ങളും അന്ധകാരവും നമ്മുടെ ശരീരത്തില്‍ ചില രാസമാറ്റങ്ങള്‍ ഉണ്ടാക്കുന്നു.
അന്തരീക്ഷത്തില്‍ വെളിച്ചം കുറയുമ്പോള്‍ ഉറക്കത്തെ സഹായിക്കുന്ന ‘മെലാറ്റോണിന്‍’ എന്ന ഹോര്‍മോണ്‍ ശരീരത്തില്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നു. മഴക്കാലത്ത് എത്ര ഉറങ്ങിയാലും മാറാത്ത വല്ലാത്തൊരു തളര്‍ച്ചയും എപ്പോഴും കിടക്കാന്‍ തോന്നുന്നതും ഇതിനാലാണ്.

സൂര്യപ്രകാശം ഏല്‍ക്കാതാകുന്നതോടെ ശരീരത്തില്‍ വിറ്റാമിന്‍ ഡി-യുടെ അളവ് കുറയുന്നു. ഇത് വിട്ടുമാറാത്ത ശരീരവേദനയ്ക്കും കടുത്ത ക്ഷീണത്തിനും വിഷാദാവസ്ഥയ്ക്കും വഴിതെളിക്കും.

മഴക്കാലത്തെ അലസത കാരണം നമ്മള്‍ ശാരീരിക അധ്വാനങ്ങള്‍ കുറയ്ക്കുന്നതും, എണ്ണപ്പലഹാരങ്ങളും മധുരവുമൊക്കെ അമിതമായി കഴിക്കാന്‍ തോന്നുന്നതുമെല്ലാം ഈ ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ ഭാഗമായാണ് സംഭവിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ മഞ്ഞുകാലത്താണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നതെങ്കിലും, ഇന്ത്യയെപ്പോലുള്ള ഉഷ്ണമേഖലാ രാജ്യങ്ങളില്‍ കനത്ത കാലവര്‍ഷവും സമാനമായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകാറുണ്ട്.

ലളിതമായ ചില ജീവിതശൈലി മാറ്റങ്ങളിലൂടെ ഈ മഴക്കാല വിഷാദത്തെ നമുക്ക് മറികടക്കാന്‍ സാധിക്കും.പകല്‍ സമയങ്ങളില്‍ വീടിനകത്തേക്ക് പരമാവധി വെളിച്ചം കയറാന്‍ അനുവദിക്കുക. മഴ മാറി അല്പം വെളിച്ചം വരുമ്പോള്‍ പുറത്തിറങ്ങി നടക്കാന്‍ ശ്രമിക്കുക. വീടിനുള്ളില്‍ ചെയ്യാന്‍ പറ്റുന്ന ലളിതമായ വ്യായാമങ്ങളിലോ യോഗയിലോ ഏര്‍പ്പെടുന്നത് ശരീരത്തില്‍ ‘ഹാപ്പി ഹോര്‍മോണുകള്‍’ ഉത്പാദിപ്പിക്കാന്‍ സഹായിക്കും.മധുരവും കൊഴുപ്പും നിറഞ്ഞ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ഒഴിവാക്കി, പോഷകഗുണമുള്ള ആഹാരങ്ങള്‍ ശീലമാക്കുക.

‘എനിക്ക് മാത്രം എന്താണിങ്ങനെ’ എന്ന് കരുതി ഈ അവസ്ഥയെ ആരും നിസ്സാരമായി തള്ളിക്കളയേണ്ടതില്ല. കൃത്യമായ തിരിച്ചറിവിലൂടെയും ചെറിയ മാറ്റങ്ങളിലൂടെയും ഈ മെഡിക്കല്‍ അവസ്ഥയെ മാറ്റിയെടുക്കാം.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.