നിതേഷ് തിവാരിയുടെ സംവിധാനത്തിൽ രൺബീർ കപൂർ നായകനായെത്തിയ ‘രാമായണം: പാർട്ട് വൺ – റൈസ് ഓഫ് എ ലെജൻഡ്’ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ചിത്രത്തിലെ രാവണനും ജടായുവും തമ്മിലുള്ള ക്ലൈമാക്സ് പോരാട്ടരംഗമാണ് ഏറെ ശ്രദ്ധ നേടുന്നത്. ഹോളിവുഡ് നിലവാരത്തിലുള്ള ദൃശ്യാവിഷ്കാരമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ഈ രംഗങ്ങൾ ഒരുക്കാൻ ഏകദേശം ആറര വർഷം വേണ്ടിവന്നെന്ന് സംവിധായകൻ നിതേഷ് തിവാരി വെളിപ്പെടുത്തി. പുഷ്പകവിമാനവും രാവണൻ–ജടായു പോരാട്ടവും ഇതുവരെ കാണാത്ത രീതിയിൽ ഒരുക്കാനായെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഇത്രയും വർഷത്തെ അധ്വാനത്തിനൊടുവിൽ ഒരുക്കിയ രംഗങ്ങളെ എ.ഐ നിർമിതമെന്ന് ചിലർ വിശേഷിപ്പിക്കുന്നത് സങ്കടകരമാണെന്ന് രൺബീർ കപൂർ പ്രതികരിച്ചു. താരത്തിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.






