ഒരു പ്രായം കഴിഞ്ഞാല്‍ നായികമാര്‍ സിനിമയില്‍ നിന്ന് അപ്രത്യക്ഷരാകുന്നോ…?രേവതിയുടെ വാക്കുകള്‍ ചര്‍ച്ചയാവുന്നു

ഒരു സമയത്ത് മലയാള സിനിമയില്‍ നായികയായും നര്‍ത്തകിയായും തിളങ്ങിനിന്ന താരമായിരുന്നു രേവതി.
ദേവാസുരത്തിലൂടെയും കിലുക്കത്തിലൂടെയും അപ്പൂപ്പന്‍ താടികളിലൂടെയും കൈ നിറയെ ചിത്രങ്ങളായി പറന്നുനടന്നിരുന്ന താരം കുറച്ചുകാലങ്ങളായി സിനിമയില്‍ അത്ര സജീവമായിരുന്നില്ല. എന്നാല്‍ സിനിമയില്‍ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട് സിനിമയ്ക്ക് പുറത്ത് താരം സജീവമായിരുന്നു. താരസംഘടനയായ എ.എം.എം.എയുടെ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ച് രേവതി രാജി വെച്ചതും ഈയടുത്ത് വലിയ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ, സിനിമാമേഖലയില്‍ പ്രായാധിക്യത്തിന്റെ പേരില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം.

അടുത്തിടെ സിനിമയില്‍ അഭിനേത്രമാര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് രേവതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സിനിമയില്‍ മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് പ്രധാന്യമുള്ള വേഷങ്ങളൊന്നും തന്നെ ലഭിക്കുന്നില്ലെന്ന് പറയുകയാണ് രേവതി.സംവിധായകയെന്ന നിലയില്‍ രണ്ട് ചിത്രം താന്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും അഭിനേത്രി എന്ന നിലയില്‍ തനിക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്നും താരം വ്യക്തമാക്കുന്നു. സാധാരണയായി പറയാറുള്ളത് മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞാല്‍ സിനിമയില്‍ ഒരു അഭിനേത്രിയുടെ ജീവിതം കഴിഞ്ഞു. അതിനുകാരണം അമ്പത് വയസുള്ള ഹീറോയുടെ കൂടെ അഭിനയിക്കാന്‍ ഇരുപത് വയസുള്ള നായികമാരെ മാത്രം
ആവശ്യപ്പെടുന്നു എന്നതാണ്. തന്നെ പോലുള്ള അഭിനേത്രിമാരെല്ലാം അവരുടെ അമ്മമാരാകുമെന്നും അല്ലെങ്കില്‍ വക്കീലോ ഡോക്ടറോ പോലുള്ള കഥാപാത്രമായി മാറുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.