ആക്ഷനും പ്രണയവും തീവ്രതയും സമന്വയിപ്പിച്ച് ഷാരൂഖ് ഖാന്റെ പുതിയ ചിത്രം ‘കിങ്’ന്റെ പോസ്റ്റർ പുറത്ത്.

ആരാധകരുടെ പ്രതീക്ഷകൾ ഉയർത്തി ഷാരൂഖ് ഖാൻ തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിലെ താരത്തിന്റെ വ്യത്യസ്തമായ ലുക്ക് ഇതിനോടകം ശ്രദ്ധ നേടുകയാണ്.

ചുണ്ടുകൾക്കിടയിൽ റോസാപ്പൂവും കണ്ണുകളിൽ തീക്ഷ്ണമായ ഭാവവുമായി പ്രത്യക്ഷപ്പെടുന്ന ഷാരൂഖിന്റെ രൂപം കഥാപാത്രത്തിന്റെ ശക്തിയും ചിത്രത്തിന്റെ ആക്ഷൻ പശ്ചാത്തലവും ഒരുപോലെ അടയാളപ്പെടുത്തുന്നു. പ്രണയത്തിനും ആക്ഷനും ഒരുപോലെ പ്രാധാന്യമുള്ള ഒരു മാസ് എന്റർടെയ്‌നറായിരിക്കും ചിത്രമെന്ന സൂചനയും പുതിയ പോസ്റ്റർ നൽകുന്നു.

സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും മാർഫ്ലിക്സ് പിക്‌ചേഴ്‌സും ചേർന്നാണ് നിർമിക്കുന്നത്. ഷാരൂഖ് ഖാനെ വേറിട്ടൊരു ഭാവത്തിൽ ബിഗ് സ്‌ക്രീനിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ‘കിങ്’ 2026 ഡിസംബർ 24-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories