ഇരട്ട വേഷത്തിൽ യഷ്,ഒപ്പം വമ്പൻ താരനിര; ഗീതു മോഹൻദാസിന്റെ ‘ടോക്സിക്’ ഓഗസ്റ്റ് 26-ന് തിയേറ്ററുകളിലേക്ക്

ഒന്നിന് പുറകെ ഒന്നായി വിവാദങ്ങൾ പുറകെ കൂടുമ്പോഴും അതിനെയെല്ലാം അവഗണിച്ചുകൊണ്ട് ബിഗ് സ്ക്രീൻ ലക്ഷ്യമാക്കി ടോക്സിക് കുതിപ്പ് തുടരുകയാണ്.സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്’ ഓഗസ്റ്റ് 26-ന് തിയേറ്ററുകളിലെത്തും.
ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും തുടരെ ചർച്ചയായികൊണ്ടിരിക്കുകയാണ്.അവസാനമിറങ്ങിയ മധുമോഹിനി എന്ന ഗാനമാണ്‌ ഏറ്റവും ഒടുവിൽ വിവാദത്തിനു കളമൊരുക്കിയത്.
ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ താരത്തിളക്കവും അത്യാധുനിക സാങ്കേതിക
മികവും നിറഞ്ഞു നിൽക്കുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയിലാണ് ആരാധകർ.

ചിത്രത്തിൽ മുൻനിര നായികമാരുടെ വലിയൊരു നിര തന്നെ അണിനിരക്കുന്നുണ്ട്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ തുടങ്ങിയ ശക്തരായ സ്ത്രീ കഥാപാത്രങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. കഥക്കും കഥാപാത്രങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന രീതിയിലാണ് ഇതിന്റെ ആഖ്യാനമെന്നാണ് റിപ്പോർട്ടുകൾ.
കൂടാതെ, ചിത്രത്തിൽ യഷ് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്ന സൂചന ടീസറുകൾ നൽകുന്നുണ്ട്. ടീസറിന്റെ അവസാന ഭാഗത്ത് തികച്ചും വ്യത്യസ്തമായ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന യഷ്, ആരാധകർക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന പുതിയ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ തരംഗമാണ്.

യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ഈ ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചിട്ടുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഉൾപ്പെടെയുള്ള പ്രധാന ഭാഷകളിലെല്ലാം ഡബ്ബ് പതിപ്പുകളും പുറത്തിറങ്ങും.
ഇന്ത്യയിലെ തന്നെ മുൻനിര സാങ്കേതിക വിദഗ്ദ്ധരാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.
ഛായാഗ്രഹണം: രാജീവ് രവി,സംഗീതം: രവി ബസ്രൂർ,എഡിറ്റിംഗ്: ഉജ്ജ്വൽ കുൽക്കർണി
പ്രൊഡക്ഷൻ ഡിസൈൻ: ടി.പി. അബിദ്,ആക്ഷൻ രംഗങ്ങൾ: ജെ.ജെ. പെരി (‘ജോൺ വിക്ക്’ ഫെയിം), വെങ്കട്ട് കെ. നാരായണയും യഷും ചേർന്ന കെവിഎൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിലാണ് ‘ടോക്സിക്’ നിർമ്മിക്കുന്നത്.ചിത്രത്തിന്റെ പി.ആർ.ഒ പ്രതീഷ് ശേഖർ ആണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *