ചിത്രത്തിന്റെ ദൃശ്യാവിഷ്കാരത്തിനും സാങ്കേതിക മികവിനും ലഭിക്കുന്ന പ്രശംസകൾ സന്തോഷം നൽകുന്നുവെന്നും ആറുമാസത്തിലേറെ നീണ്ട വിഎഫ്എക്സ്, ഗ്രാഫിക്സ് പ്രവർത്തനങ്ങൾ ചിത്രത്തിനായി നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ചിത്രത്തിന് പിന്നാലെ പുതിയ ഹ്യൂമർ സിനിമയുടെ പണിപ്പുരയിലാണ് എ & ആർ മീഡിയ ലാബ്‌സ്. പഴയകാല സിനിമാരീതികളും ഇന്നത്തെ സിനിമാലോകത്തെ മാറ്റങ്ങളും സിനിമയ്ക്കുള്ളിലെ രസകരമായ സംഭവങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്.
മലയാളത്തിലെ രണ്ട് പ്രമുഖ യുവതാരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മികച്ച സാങ്കേതിക പ്രവർത്തകരും അണിനിരക്കും. ചിത്രത്തിന്റെ പേരും താരനിരയുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങളും വൈകാതെ പ്രഖ്യാപിക്കും.






