ഖ്വെഷം ദ്വീപിന് നേരെ വീണ്ടും അമേരിക്കൻ ആക്രമണം

ഇറാന്റെ ഖ്വെഷം ദ്വീപിന് നേരെ അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തി. ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ താമസമേഖലകൾക്കോ വാണിജ്യ കേന്ദ്രങ്ങൾക്കോ നാശനഷ്ടമുണ്ടായിട്ടില്ലെന്ന് ഹോർമുസ്ഗാൻ പ്രവിശ്യാ അധികൃതർ അറിയിച്ചു. അതേസമയം, ദ്വീപിൽ സ്ഫോടനശബ്ദങ്ങൾ കേട്ടതായും പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതായും റിപ്പോർട്ടുകളുണ്ട്.

അമേരിക്കൻ ആക്രമണത്തിന് തൊട്ടുമുമ്പ് ബഹ്റൈനിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണം നടത്തി. നാല് ദിവസത്തിനിടെ ബഹ്റൈനു നേരെയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഷെയ്ഖ് ഈസ എയർ ബേസിലെ യുഎസ് റഡാർ സംവിധാനമാണ് ലക്ഷ്യമിട്ടതെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ്സ് അറിയിച്ചു.

യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇറാൻ നീക്കം നടത്തുന്നുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണങ്ങളുണ്ടായതായും ഒമാൻ തീരത്തിന് സമീപം എണ്ണ ടാങ്കറുകൾക്ക് നേരെയും ആക്രമണം നടന്നതായും റിപ്പോർട്ടുകളുണ്ട്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *