വാണിയപ്പാറ പള്ളിയിൽ ഒരുകല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?

കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറയിൽ ഒരു മൃതദേഹത്തിന് പുറമെ പായയിൽ പൊതിഞ്ഞ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത് വലിയ രീതിയിലുള്ള ചർച്ചകൾക്കും ദുരൂഹതകൾക്കുമാണ് വഴിതുറന്നിരിക്കുന്നത്. സാധാരണയായി ക്രിസ്ത്യൻ ആചാരപ്രകാരം ഒരു കല്ലറയിൽ ഇത്തരത്തിൽ രണ്ട് മൃതദേഹങ്ങൾ അടക്കം ചെയ്യാറില്ലാത്തതിനാൽ, പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് മൃതദേഹം തന്നെയാണോ എന്ന കാര്യത്തിലാണ് ഇപ്പോൾ സംശയം ഉയരുന്നത്.

കല്ലറ തുറന്നപ്പോൾ ഈ അസ്വാഭാവിക കാഴ്ച ശ്രദ്ധയിൽപ്പെട്ട ഒരു നാട്ടുകാരൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിവരം പുറംലോകം അറിയുന്നത്. തുടർന്ന് സംഭവത്തിൽ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിഷയത്തിൽ പ്രദേശവാസിയായ ജിൽസ് ഉണ്ണിമാക്കൽ പ്രതികരിച്ചത് ദുരൂഹത തോന്നിയ സാഹചര്യത്തിലാണ് താൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടതെന്നാണ്.

ഈ അസ്വാഭാവികതയെക്കുറിച്ച് അറിഞ്ഞവർ ആരും തന്നെ പുറത്തുപറയാൻ തയ്യാറാകാതിരുന്ന പശ്ചാത്തലത്തിലാണ് കുറിപ്പ് പങ്കുവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അതേസമയം, പള്ളിക്കമ്മിറ്റി തന്നെയാണ് പൊലീസിൽ വിവരം അറിയിച്ചതെന്ന് വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ വ്യക്തമാക്കിയിട്ടുണ്ട്. കല്ലറയിൽ കണ്ടത് മൃതദേഹമാണെന്ന സംശയം പള്ളി അധികൃതർക്കുമുണ്ട്. ഇത് മുൻപ് പോസ്റ്റ്മോർട്ടം ചെയ്ത ഏതെങ്കിലും മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണോ എന്ന സംശയവും വികാരി പ്രകടിപ്പിക്കുന്നുണ്ട്. ഏതായാലും പൊലീസിന്റെ ഔദ്യോഗിക അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നാണ് പള്ളി അധികൃതരുടെ നിലപാട്.
നിയമപരമായ അന്വേഷണത്തിലൂടെ മാത്രമേ ഇതിന് പിന്നിലെ യഥാർത്ഥ വസ്തുത എന്താണെന്ന് വ്യക്തമാകൂ.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.