ബോക്‌സ് ഓഫീസ് വിറപ്പിക്കാന്‍ ഷാജി കൈലാസിന്റെ ‘വരവ്’

മലയാളത്തിന്റെ ആക്ഷന്‍ കിംഗ് ഷാജി കൈലാസ് വീണ്ടും ക്യാമറയ്ക്ക് പിന്നിലെത്തുന്നു. ഇക്കുറി തകര്‍പ്പന്‍ ഗെറ്റപ്പില്‍ ജോജു ജോര്‍ജ് നായകനായെത്തുന്ന ചിത്രത്തില്‍ മുരളി ഗോപിയും അര്‍ജുന്‍ അശോകനും പ്രധാന വേഷത്തിലെത്തുന്നു. 98 ദിവസങ്ങള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം തീയേറ്ററുകളില്‍ ആവേശം വിതറാന്‍ ഒരുങ്ങിയിരിക്കുകയാണ്.

ആദ്യമായി ജോജു ജോര്‍ജ്-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഇറങ്ങുന്നുവെന്ന പ്രത്യേകത കൂടിയുളള ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.മൂന്നാര്‍, മറയൂര്‍, കാതലൂര്‍, തേനി, കോട്ടയം, വാഗമണ്‍, മുണ്ടക്കയം, എറണാകുളം, തിരുവനന്തപുരം, പൂപ്പാറ എന്നിങ്ങനെ വിവിധ ലൊക്കേഷനുകളിലായാണ് ചിത്രീകരണം നടത്തിയത്.

ദക്ഷിണേന്ത്യയിലെ മുന്‍നിര സ്റ്റണ്ട് മാസ്റ്റര്‍മാരായ സ്റ്റണ്ട് സില്‍വ, കലൈ കിംഗ്സണ്‍, ഫീനിക്‌സ് പ്രഭു, രാജശേഖര്‍ മാസ്റ്റര്‍, തവ്സി മാസ്റ്റര്‍, മാഫിയ ശശി, ജാക്കി ജോണ്‍സണ്‍ എന്നിങ്ങനെ ഏഴ് മാസ്റ്റേഴ്സ് ചിത്രത്തിനായി ഒന്നിക്കുന്നു. മലയാളത്തിന്റെറെ ആക്ഷന്‍ റാണിയായ വാണി വിശ്വനാഥ് കൂടി ജോജുവിനൊപ്പം ചിത്രത്തിലുണ്ട്.

ദീപക് പറമ്പോല്‍, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകന്‍, ബോബി കുര്യന്‍, അശ്വിന്‍ കുമാര്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി, ബിജു പപ്പന്‍, ചാലി പാല, ഷാജി ഷാഹിദ്, ആന്‍ഡ്രയ് ബ്ലിറ്റ്‌സ് നെറ്റ്‌സോവ്, വിന്‍സി അലോഷ്യസ്, സാനിയ അയ്യപ്പന്‍, വീണ നായര്‍, മെറ്റില്‍ഡ പെട്രോവിക് എന്നിവരും ചിത്രത്തില്‍ പ്രധാവേഷങ്ങളിലെത്തുന്നു.

എ.കെ. സാജനാണ് വരവിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം എസ്. ശരവണന്‍. സംഗീതം ഒരുക്കുന്നത് സാം സി എസ്.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോമി ജോസഫ് പുളിങ്കുന്ന്, രാഹുല്‍ റെജി തോമസ്, എഡിറ്റര്‍ – ഷമീര്‍ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -സ്യമന്തക് പ്രദീപ്, സൗണ്ട് ഡിസൈന്‍ രാമകൃഷ്ണന്‍ എംആര്‍, കലാസംവിധാനം സാബു റാം, മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റും ഡിസൈന്‍ – സമീറ സനിഷ്, ഹെഡ് ഓഫ് പ്രൊഡക്ഷന്‍ – റോണ്‍ ഐസക്ക് തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – വിനോദ് മംഗലത്ത്, മാനേജര്‍സ് ശിവന്‍ പൂജപ്പുര, അനില്‍ അന്‍ഷാദ്, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് പ്രതാപന്‍ കല്ലിയൂര്‍, ഷെറിന്‍ സ്റ്റാന്‍ലി, സ്റ്റില്‍സ് ഹരിതിരുമല, മാര്‍ക്കറ്റിങ് ആന്‍ഡ് അഡ്വര്‍ടൈസിങ് -ബ്രിങ്‌ഫോര്‍ത്ത്, വിശ്വാല്‍ പ്രൊമോഷന്‍ -സാകെപ്ലാന്റ്, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories