പുതിയ ഔദ്യോഗിക വാഹനം വേണ്ട, നിലവിലുള്ള കാർ ഉപയോഗിക്കും;കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ മാതൃകയായി വി.ഡി സതീശൻ!

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ശ്വാസംമുട്ടുമ്പോൾ, കോടികൾ മുക്കി ആഡംബര കാറുകളും ഹെലികോപ്റ്ററും വാങ്ങി കൂട്ടിയ മുൻ ഭരണാധികാരികളുടെ നടപടി വലിയ രീതിയിൽ വിമർശനങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിക്കുന്നതിനെതിരെ പൊതുജനമധ്യത്തിൽ ഉയർന്ന അമർഷം പ്രതിപക്ഷവും ആയുധമാക്കി. എന്നാൽ, അധികാരത്തിലേറിയപ്പോൾ മുൻഗാമികളെ അനാവശ്യമായി കുറ്റപ്പെടുത്താൻ നിൽക്കാതെ, സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുന്ന വി.ഡിയുടെ ലളിതമായ ശൈലി ഇന്ന് സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധാർമികമായ ഒരു ഭരണ മാതൃകയായി മാറിയിരിക്കുകയാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. പിണറായിക്ക് പിഴച്ചിടത്ത് നിന്ന് തന്നെ വി. ഡി തുടങ്ങിയിരിക്കുകയാണ്.
പുതിയ ഔദ്യോഗിക വാഹനം വേണ്ടെന്ന് വെച്ച്, നിലവിലുള്ള കാർ ഉപയോഗിക്കാനാണ് തീരുമാനം.ആർഭാടത്തോടെയും പത്രാസോടെയും റോഡിലൂടെ പോയാൽ ജനങ്ങൾ ഉള്ളിൽ കളിയാക്കി ചിരിക്കുമെന്നും താൻ അത്രയ്ക്കൊന്നും ആയിട്ടില്ലെന്നും വി.ഡി സതീശൻ തുറന്നുപറയുന്നു.

അതിനൊപ്പം, ഔദ്യോഗിക യാത്രകളിൽ പൊതുജനങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ പോലീസിന്റെ അകമ്പടി വാഹനങ്ങളുടെ എണ്ണം വിരലിലെണ്ണാവുന്നതായി ചുരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വഴിനീളെ ആളുകളെ തടഞ്ഞിട്ടുള്ള വിഐപി സംസ്കാരത്തിന് അറുതി വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

“മുകളിൽ ഇരിക്കുന്നവർ കാണിക്കുന്നതാണ് താഴെയുള്ളവർ പിന്തുടരുക” എന്ന വി. ഡി പ്രായോഗികമായ നിലപാടിനാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൻ കയ്യടി ലഭിക്കുന്നത്. ലളിതജീവിതം വെറുമൊരു വാക്കല്ല, പ്രവർത്തിയാണെന്ന് തെളിയിക്കുന്ന ഈ തുടക്കം പ്രതീക്ഷ നൽകുന്നതാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *