പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടിയെന്ന് അവകാശപ്പെട്ട് ഓഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ചിരിക്കുകയാണ് ബലൂചിസ്ഥാൻ.

‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ എന്ന സംഘടനയാണ് ലോകമെമ്പാടുമുള്ള ബലൂച് ജനങ്ങളോട് ഈ ദിവസം ആഘോഷിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്.

​ഉടൻ തന്നെ അന്താരാഷ്ട്ര സമൂഹം തങ്ങളെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
​ഓഗസ്റ്റ് 11 എല്ലാവരും ഐക്യത്തോടെ ആചരിക്കണമെന്നും വീടുകളിലും സ്ഥാപനങ്ങളിലുമൊക്കെ സ്വതന്ത്ര ബലൂചിസ്ഥാന്റെ പതാക ഉയർത്തണമെന്നും നേതാവായ മിർ യാർ ബലൂച് പറഞ്ഞു. ഈ ചരിത്രദിനത്തിന്റെ പ്രാധാന്യം പുതിയ തലമുറയിലേക്ക് എത്തിക്കുകയാണ് ആഘോഷത്തിന്റെ ലക്ഷ്യമെന്നാണ് ഇവരുടെ അവകാശവാദം

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *