ദുൽഖറിന്റെ വിനയവും അഭിനയമികവിനെയും പ്രശംസിച്ച് അല്ലു അർജുൻ

നടൻ ദുൽഖർ സൽമാന്റെ അഭിനയമികവിനെയും സിനിമാ തെരഞ്ഞെടുപ്പുകളെയും പ്രശംസിച്ച് തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ. മലയാളത്തിൽ അരങ്ങേറ്റം കുറിച്ചതു മുതൽ ദുൽഖറിന്റെ കരിയർ വളർച്ച ശ്രദ്ധിച്ചിട്ടുണ്ടെന്നും ഓരോ ഭാഷയിലും മികച്ച സിനിമകൾ സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും അല്ലു അർജുൻ പറഞ്ഞു.

മലയാളത്തിൽനിന്ന് തമിഴിലെത്തി മണിരത്നത്തെപ്പോലുള്ള സംവിധായകർക്കൊപ്പം പ്രവർത്തിച്ച ദുൽഖർ പിന്നീട് തെലുങ്കിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചെന്ന് അല്ലു അർജുൻ പറഞ്ഞു. ‘മഹാനടി’, ‘സീതാരാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ദുൽഖറിന്റെ സിനിമാ തെരഞ്ഞെടുപ്പുകൾ ഏറെ ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൂപ്പർതാരം മമ്മൂട്ടിയുടെ മകനാണെങ്കിലും സ്റ്റാർ കിഡ് എന്നതിന്റെ യാതൊരു പ്രഭാവവും ദുൽഖറിന്റെ പെരുമാറ്റത്തിൽ പ്രകടമല്ലെന്ന് അല്ലു അർജുൻ പറഞ്ഞു. ലളിതവും വിനയപൂർവവുമായ പെരുമാറ്റമാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ലോക പോലുള്ള ചിത്രത്തിൽ ചെറിയൊരു കാമിയോ വേഷത്തിലും ദുൽഖർ എത്തിയ കാര്യം പരാമർശിച്ച താരം, മലയാളി അഭിനേതാക്കളിൽ തെലുങ്ക് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരിൽ ഒരാളാണ് ദുൽഖറെന്നും വ്യക്തമാക്കി.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *