ആക്ഷനും സ്റ്റൈലും നിറച്ച് ‘ബാച്ച്‌ലർ പാർട്ടി Deux’ട്രെയിലർ പുറത്ത്

അമൽ നീരദിന്റെ ഏറ്റവും പുതിയ ചിത്രം ‘ബാച്ച്‌ലർ പാർട്ടി Deux’ ട്രെയിലർ പുറത്തിറങ്ങി. സ്റ്റൈലിഷ് താരാവതരണവും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും കിടിലൻ പശ്ചാത്തല സംഗീതവും നിറഞ്ഞ ട്രെയിലർ ഇതിനോടകം ശ്രദ്ധ നേടുകയാണ്. ഒരു പക്കാ അമൽ നീരദ് ചിത്രത്തിന്റെ എല്ലാ ചേരുവകളും ട്രെയിലറിൽ പ്രകടമാണ്.

2012ൽ പുറത്തിറങ്ങിയ ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗമായ ചിത്രത്തിൽ നസ്‌ലിൻ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ഷറഫുദ്ദീൻ, സൗബിൻ ഷാഹിർ, രജിഷ വിജയൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആദ്യഭാഗം പ്രേക്ഷകർക്കിടയിൽ നേടിയ സ്വീകാര്യത പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഉയർത്തിയിട്ടുണ്ട്.

അമൽ നീരദ് പ്രൊഡക്ഷൻസ്, ഫഹദ് ഫാസിൽ പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ക്രിസ്റ്റോ സേവ്യർ സംഗീതവും അപ്പു പ്രഭാകർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *