സോഷ്യൽ മീഡിയ ട്രോളുകളും ഗോസിപ്പുകളും വേദനിപ്പിക്കാറുണ്ട്തുറന്നുപറഞ്ഞ് ധനുഷ്

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന ട്രോളുകളെയും ഗോസിപ്പുകളെയും കുറിച്ച് മനസുതുറന്ന് നടൻ ധനുഷ്. തന്റെ പുതിയ ചിത്രമായ ‘ഓം’ സിനിമയുടെ പ്രീ-റിലീസ് ചടങ്ങിലായിരുന്നു താരത്തിന്റെ പ്രതികരണം. ജീവിതത്തിലുടനീളം താൻ ഒരു അണ്ടർഡോഗ് ആയിരുന്നുവെന്നും അറിയാത്ത പല വിവാദങ്ങളിലേക്കും തന്നെ വലിച്ചിഴയ്ക്കാറുണ്ടെന്നും ധനുഷ് പറഞ്ഞു. ‘തേരെ ഇഷ്‌ക് മേം’ സിനിമയുടെ പ്രചാരണത്തിനിടെ സ്റ്റൈലിസ്റ്റായ കാവ്യ തന്റെ വസ്ത്രത്തിലെ ചുളിവുകൾ മാറ്റാൻ ശ്രമിച്ച വീഡിയോയുടെ പേരിലും അഹങ്കാരിയെന്ന വിമർശനം നേരിടേണ്ടി വന്നതായി താരം വ്യക്തമാക്കി.

പ്രതിസന്ധികളെ അതിജീവിച്ച് ഒരു അണ്ടർഡോഗ് വിജയം നേടുമ്പോഴുള്ള സന്തോഷം മറ്റൊന്നിനും പകരംവയ്ക്കാനാകില്ലെന്നാണ് ധനുഷിന്റെ അഭിപ്രായം. തന്റെ ആരാധകർ കാറ്റിനെപ്പോലും അതിജീവിക്കാൻ കഴിയുന്ന കത്തുന്ന പന്തം പോലെയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. സോഷ്യൽ മീഡിയയിലെ ട്രോളുകളും ഫാൻ വാറുകളും തന്നെ വിഷമിപ്പിക്കാറുണ്ടെന്നും എന്നാൽ ജോലിയിൽ മാത്രം ശ്രദ്ധിച്ച് മുന്നോട്ടുപോകാനാണ് തീരുമാനമെന്നും താരം പറഞ്ഞു.

അതേസമയം, തന്റെ സിനിമകളെക്കുറിച്ച് മക്കൾ നൽകുന്ന അഭിപ്രായങ്ങൾ വളരെ കർക്കശമായിരിക്കുമെന്ന് ധനുഷ് വെളിപ്പെടുത്തി. സിനിമ ഇഷ്ടപ്പെട്ടാൽ അഭിനന്ദിക്കുമെങ്കിലും മോശമാണെന്ന് തോന്നിയാൽ ഒട്ടും മയമില്ലാതെയാണ് വിമർശിക്കാറുള്ളത്. അതുകൊണ്ടുതന്നെ പുതിയ ചിത്രങ്ങളെക്കുറിച്ച് മക്കളോട് അഭിപ്രായം ചോദിക്കാൻ പോലും തനിക്ക് ഭയമാണെന്നും താരം തമാശരൂപേണ പറഞ്ഞു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *