‘ഗുഡ് ബാഡ് അഗ്ലി’യിൽ നിന്ന് നസ്ലിൻ പിന്മാറിയിട്ടില്ലവാർത്തകൾ തള്ളി സംവിധായകൻ

അജിത്ത് നായകനായ ‘ഗുഡ് ബാഡ് അഗ്ലി’യിൽ നിന്ന് നസ്ലിൻ പിന്മാറിയെന്ന വാർത്തകൾ വ്യാജമാണെന്ന് സംവിധായകൻ ആദിക് രവിചന്ദ്രൻ. നസ്ലിനെ ഒരിക്കലും ചിത്രത്തിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടിരുന്നില്ലെന്നും പ്രാഥമിക ചർച്ചകൾ മാത്രമാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തിൽ അജിത്തിന്റെ മകനായുള്ള കഥാപാത്രത്തിന് സ്ക്രീൻ സ്പേസ് കുറവായതിനാൽ നസ്ലിനെപ്പോലൊരു ഭാവി നായകനു ആ വേഷം അനുയോജ്യമാകില്ലെന്ന് താൻ കരുതിയതായും ആദിക് പറഞ്ഞു. അജിത്ത്–നസ്ലിൻ കോമ്പിനേഷൻ മികച്ചതാകുമെങ്കിലും മുഴുനീള അച്ഛൻ–മകൻ ചിത്രമായിരുന്നെങ്കിൽ മാത്രമേ അത് കൂടുതൽ അനുയോജ്യമാകുമായിരുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിർമാതാക്കളായ മൈത്രി പിക്ചേഴ്സാണ് നസ് ലെനെ ചിത്രത്തിലേക്ക് പരിഗണിക്കാമെന്ന ആശയം മുന്നോട്ടുവച്ചത്. ഇതിന്റെ ഭാഗമായി ചെന്നൈയിൽവച്ച് താരവുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. എന്നാൽ കഥാപാത്രത്തിന് വേണ്ടത്ര പ്രാധാന്യമില്ലാത്തതിനാൽ ആലോചനയുമായി മുന്നോട്ടുപോയില്ലെന്നും ആദിക് വ്യക്തമാക്കി.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *