മമിതയെ നായികയാക്കാൻ ആഗ്രഹിച്ചു, പക്ഷേ ഒഴിവാക്കിവെളിപ്പെടുത്തലുമായി സംവിധായകൻ കമൽ

പുതുതലമുറയിലെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് മമിത ബൈജുവെന്ന് സംവിധായകൻ കമൽ. ‘ഖോ ഖോ’ യിലെ പ്രകടനം കണ്ടാണ് മമിതയെ തന്റെ പുതിയ സിനിമയിലെ നായികയാക്കാൻ ആഗ്രഹിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ പുതുമുഖമായതിനാൽ നിർമാതാവും നായകനും മമിതയെ അംഗീകരിച്ചില്ല. പകരം കൂടുതൽ താരമൂല്യമുള്ള നായികയെ വേണമെന്നായിരുന്നു അവരുടെ ആവശ്യം.

പിന്നീട് ‘സൂപ്പർ ശരണ്യ’ കണ്ടതോടെ മമിതയെ തന്നെ നായികയാക്കണമെന്ന തീരുമാനത്തിൽ കമൽ ഉറച്ചുനിന്നു. തുടർന്ന് നടിയെ വിളിച്ച് കഥ അവതരിപ്പിക്കുകയും ചെയ്തു. നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ മമിത താൽപര്യത്തോടെയാണ് കേട്ടത്. എന്നാൽ വീണ്ടും നിർമാതാവും നായകനും ഇടപെട്ട് മമിതയെ ഒഴിവാക്കുകയായിരുന്നു. ഈ സംഭവം തനിക്ക് ഏറെ വിഷമമുണ്ടാക്കിയെന്നും കമൽ പറഞ്ഞു.

മമിതയെ ഒഴിവാക്കി മൂന്നോ നാലോ മാസങ്ങൾക്കുള്ളിലാണ് ‘പ്രേമലു’ റിലീസ് ചെയ്ത് വലിയ വിജയമായത്. ഇതോടെ അന്നത്തെ തീരുമാനത്തിൽ നിർമാതാവിന് നഷ്ടബോധം തോന്നിയിട്ടുണ്ടാകാമെന്നും, സിനിമ ചെയ്യാൻ ഇപ്പോഴും തനിക്ക് താൽപര്യമുണ്ടെന്നും കമൽ പറഞ്ഞു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *