പ്രായം കുറഞ്ഞിട്ടും ചേച്ചിയുടെ വേഷംസ്വാസികയെ പ്രശംസിച്ച് ദുൽഖർ

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആകാശംലോ ഒക താര’. ചിത്രത്തിൽ ദുൽഖറിന്റെ ചേച്ചിയുടെ വേഷത്തിലാണ് നടി സ്വാസിക എത്തുന്നത്. പ്രായത്തിൽ തനിക്കു താഴെയാണെങ്കിലും ചേച്ചിയുടെ കഥാപാത്രം ഏറ്റെടുത്ത സ്വാസികയുടെ തീരുമാനത്തെയും അഭിനയത്തെയും പ്രശംസിച്ചിരിക്കുകയാണ് ദുൽഖർ.

സിനിമയിൽ തന്റെ ചേച്ചിയായാണ് സ്വാസിക അഭിനയിക്കുന്നതെന്നും എന്നാൽ യഥാർഥ ജീവിതത്തിൽ തനിക്കാൾ പ്രായം കുറവാണെന്നും ദുൽഖർ പറഞ്ഞു. പ്രായവ്യത്യാസം പരിഗണിക്കാതെ കഥാപാത്രത്തെ ഏറ്റെടുത്തതിന് സ്വാസികയോട് നന്ദിയും താരം അറിയിച്ചു. അവർക്കൊപ്പം ചെലവഴിച്ച ഓരോ ഷൂട്ടിങ് ദിനവും മികച്ച അനുഭവമായിരുന്നെന്നും ദുൽഖർ കൂട്ടിച്ചേർത്തു.

സ്വാസികയുടെ അഭിനയം ഏറെ സ്വാഭാവികവും വിശ്വസനീയവുമാണെന്നും അതുകൊണ്ടുതന്നെ താൻ ശരിക്കും അവരുടെ അനിയനാണെന്ന് തോന്നിപ്പോയെന്നും ദുൽഖർ പറഞ്ഞു. അത്രത്തോളം മികച്ച അഭിനേത്രിയാണ് സ്വാസികയെന്നും താരം വാനോളം പുകഴ്ത്തി. ചിത്രത്തിലെ ഇരുവരുടെയും സഹോദര ബന്ധം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *