വി. ഡി സതീശന്‍ മുഖ്യമന്ത്രിയാവുമോ? വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവചിച്ചു ജിബു ജേക്കബ്!

2021-ല്‍ പുറത്തിറങ്ങിയ ‘എല്ലാം ശരിയാകും’ എന്ന ചിത്രം ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ കത്തുന്ന ചര്‍ച്ചാവിഷയമായിരിക്കുകയാണ്. അന്ന് വെള്ളിത്തിരയില്‍ കണ്ട വി.എം. സതീശന്‍ ഇന്ന് കേരള രാഷ്ട്രീയത്തിലെ ചര്‍ച്ചാകേന്ദ്രമാകുമ്പോള്‍, സംവിധായകന്‍ ജിബു ജേക്കബിന് പറയാനുള്ളത് വലിയൊരു ദീര്‍ഘവീക്ഷണത്തിന്റെ കഥയാണ്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമയില്‍ കണ്ട ക്ലൈമാക്‌സ് ഇന്ന് കേരള രാഷ്ട്രീയത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച വി.എം. സതീശന്‍ എന്ന കഥാപാത്രം മുഖ്യമന്ത്രിയാകുന്ന രംഗം ഇന്ന് വെറുമൊരു സിനിമാ സീനല്ല, മറിച്ച് ഒരു പ്രവചനമായി മാറിയിരിക്കുകയാണ്.

അന്ന് വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായിട്ടില്ല. എന്നിട്ടും ജിബു ജേക്കബ് തന്റെ കഥാപാത്രത്തിന് ‘വി.എം. സതീശന്‍’ എന്ന് പേരിട്ടു. അത് വെറുമൊരു യാദൃശ്ചികതയല്ല, മറിച്ച് സംവിധായകന്റെ രാഷ്ട്രീയ നിരീക്ഷണമായിരുന്നു.

‘മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ജനങ്ങളല്ല, എംഎല്‍എമാരാണ്’ എന്ന ഡയലോഗും അതിന് സിദ്ദീഖ് നല്‍കുന്ന മാസ് മറുപടിയും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന് കൃത്യമായി ഇണങ്ങുന്നതാണ്.
ഇടത്-വലത് മുന്നണികളിലെ അധികാര തര്‍ക്കങ്ങളും ഗ്രൂപ്പ് വഴക്കുകളും സിനിമ പച്ചയായി കാണിച്ചു.

‘രാഷ്ട്രീയം ഞാന്‍ കൃത്യമായി നിരീക്ഷിക്കാറുണ്ട്. സിനിമ ചെയ്യുന്ന സമയത്ത് സതീശന്‍ മുഖ്യമന്ത്രിയായി വരണം എന്നൊരു ആഗ്രഹം മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടാണ് ഷാജോണിന്റെ കഥാപാത്രത്തിന് ആ പേര് നല്‍കിയതെന്നാണ് അദ്ദേഹം ഇതിന് നല്‍കിയ മറുപടി.

ജനങ്ങള്‍ ആഗ്രഹിക്കുന്ന ഒരാളും പാര്‍ട്ടിക്കുള്ളിലെ സമവാക്യങ്ങളും തമ്മിലുള്ള പോരാട്ടം ചിത്രത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നു.2021-ല്‍ തിയേറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം ഇന്ന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ആളുകള്‍ തിരഞ്ഞുപിടിച്ചു കാണുകയാണ്.
സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ഈ അപൂര്‍വ്വ ഒത്തുചേരല്‍ കേരളം എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്നു കാണാം.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *