കാസ്റ്റിങ് കൗച്ച് സിനിമയിൽ മാത്രമല്ല, എല്ലാ മേഖലകളിലുമുണ്ട്തുറന്നുപറഞ്ഞ് രമ്യ കൃഷ്ണൻ

സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചും സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും തുറന്നുപറഞ്ഞ് നടി രമ്യ കൃഷ്ണൻ. ഇത്തരം അനുഭവങ്ങൾ സിനിമാ ലോകത്ത് മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും ലിംഗഭേദമന്യേ വിവിധ മേഖലകളിൽ സംഭവിക്കുന്നുണ്ടെന്നും താരം ചൂണ്ടിക്കാട്ടി. എന്നാൽ ഗ്ലാമറിന്റെ പശ്ചാത്തലമുള്ള തൊഴിൽ മേഖലയായതിനാൽ സിനിമയിലെ ഇത്തരം സംഭവങ്ങൾ കൂടുതൽ ചർച്ചയാകുന്നുവെന്നും അവർ വ്യക്തമാക്കി.

ഇത്തരം സംഭവങ്ങൾ അമേരിക്ക പോലുള്ള പുരോഗമനപരമായ രാജ്യങ്ങളിൽ പോലും നടക്കുന്നുണ്ടെന്നതിന് എപ്‌സ്റ്റീൻ ഫയലുകൾ ഉദാഹരണമാണെന്ന് താരം പറഞ്ഞു. അതുകൊണ്ടുതന്നെ ഇന്ത്യയിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നില്ലെന്ന് അവകാശപ്പെടാനാകില്ലെന്നും മുൻപും ഉണ്ടായിട്ടുള്ളതും ഇപ്പോഴും തുടരുന്നതും ഭാവിയിലും സംഭവിക്കാവുന്നതുമായ യാഥാർഥ്യമാണിതെന്നും രമ്യ കൃഷ്ണൻ അഭിപ്രായപ്പെട്ടു.

നിർബന്ധത്തിന് വഴങ്ങിയാണോ, സ്വന്തം ഇഷ്ടപ്രകാരമാണോ അതോ യാദൃശ്ചികമായാണോ ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നതെന്നത് ഓരോ സാഹചര്യത്തെയും ആശ്രയിച്ചിരിക്കുമെന്നും രമ്യ കൃഷ്ണൻ പറഞ്ഞു. സിനിമാ മേഖലയിലെ സംഭവങ്ങൾ മാത്രം ചർച്ച ചെയ്യപ്പെടുമ്പോൾ മറ്റ് തൊഴിൽ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന സമാനമായ അനുഭവങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടെന്നും താരം ചൂണ്ടിക്കാട്ടി.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *