മുൻ കാമുകന്മാരുമായി സൗഹൃദത്തിന് പരിധിയുണ്ട്നിലപാട് വ്യക്തമാക്കി ശ്രുതി ഹാസൻ

മുൻ പ്രണയബന്ധങ്ങളെക്കുറിച്ചും ഡേറ്റിങ് അനുഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി ശ്രുതി ഹാസൻ. പ്രണയബന്ധം അവസാനിച്ചാലും പരസ്പര ബഹുമാനത്തോടെ സൗഹൃദം തുടരാമെന്നും അതിന് വ്യക്തമായ അതിർവരമ്പുകൾ വേണമെന്നും താരം പറഞ്ഞു. നടി സുഹാസിനിയുമായുള്ള അഭിമുഖത്തിലായിരുന്നു പ്രതികരണം.

മുൻ കാമുകന്മാരിൽ ചിലരെ ഇപ്പോഴും വിളിക്കാറുണ്ടെന്നും അവരിൽ ഒരാളുമായി നല്ല സൗഹൃദം നിലനിൽക്കുന്നുണ്ടെന്നും ശ്രുതി പറഞ്ഞു. ഒരു ബന്ധം വിജയിച്ചില്ലെന്നതുകൊണ്ട് അതിലെ വ്യക്തികൾ മോശക്കാരാകണമെന്നില്ല. എന്നാൽ മുൻ കാമുകന്മാരുമായി വളരെ അടുത്ത സൗഹൃദം സാധ്യമല്ലെന്നും ബെസ്റ്റ് ഫ്രണ്ടാകാൻ കഴിയില്ലെന്നും താരം വ്യക്തമാക്കി.

വീണ്ടും ഒരുമിക്കാനാണ് ആഗ്രഹമെങ്കിൽ പഴയ ബന്ധത്തിലേക്ക് മടങ്ങിപ്പോകുന്നതാണ് നല്ലതെന്നും അല്ലാത്തപക്ഷം ആരോഗ്യകരമായ അകലം പാലിക്കണമെന്നും ശ്രുതി അഭിപ്രായപ്പെട്ടു. അധികം ഡേറ്റിങ്ങിന് പോയിട്ടില്ലെന്നും പ്രണയത്തിലായിരുന്നവർക്കൊപ്പം മാത്രമാണ് ഡിന്നറിന് പോയിട്ടുള്ളതെന്നും ഒരാളെ അടുത്തറിയാൻ വേണ്ടി മാത്രമുള്ള ഡേറ്റുകൾക്ക് താൽപര്യമില്ലെന്നും താരം കൂട്ടിച്ചേർത്തു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *