തിരുവന്തപുരത്ത് അനധികൃത തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റ്

തിരുവനന്തപുരം നഗരത്തിലെ അനധികൃത തട്ടുകടകൾക്ക് പിന്നിൽ വൻകിട ഹോട്ടൽ ഗ്രൂപ്പുകളുടെ ഇടപെടലുണ്ടെന്ന് പോലീസ് പരിശോധനയിൽ കണ്ടെത്തൽ. സാധാരണക്കാരുടെ പേരും മറയും ഉപയോഗിച്ച് പലയിടത്തും ചെയിൻ മാതൃകയിൽ തട്ടുകടകൾ പ്രവർത്തിക്കുന്നതായാണ് കണ്ടെത്തിയത്. കുറവൻകോണത്ത് നടത്തിയ പരിശോധനയിൽ ഒരാൾക്ക് മാത്രമാണ് ലൈസൻസുള്ളത്. ചില കച്ചവടക്കാരുടെ യു.പി.ഐ. അക്കൗണ്ടുകളിൽ ലക്ഷങ്ങളും കോടികളും വരുന്ന ഇടപാടുകൾ കണ്ടെത്തിയതായും പോലീസ് അറിയിച്ചു.

പല തട്ടുകടകളിലേക്കും ഭക്ഷണം എത്തിക്കുന്നത് വൻകിട ഹോട്ടലുകളിൽ നിന്നാണ്. ഒരേ ഗ്രൂപ്പിന്റെ കീഴിൽ വിവിധ സ്ഥലങ്ങളിൽ കടകൾ പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലിൽ വിൽക്കുന്നതിനേക്കാൾ ഉയർന്ന വില ഈടാക്കുന്ന സാഹചര്യങ്ങളുമുണ്ട്. വഴുതക്കാട്, പാളയം, മെഡിക്കൽ കോളേജ്, പരുത്തിപ്പാറ, കാര്യവട്ടം തുടങ്ങിയ മേഖലകളിലും അനധികൃത തട്ടുകടകൾ വ്യാപകമായി പ്രവർത്തിച്ചിരുന്നതായി അധികൃതർ കണ്ടെത്തി.

റോഡുകളും നടപ്പാതകളും കൈയേറിയുള്ള കച്ചവടം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നേരത്തെ ഒഴിപ്പിച്ച തട്ടുകടകൾ ചിലയിടങ്ങളിൽ വീണ്ടും പ്രവർത്തനം ആരംഭിച്ചതോടെയാണ് പോലീസ് നടപടി ശക്തമാക്കിയത്. അനധികൃത കൈയേറ്റങ്ങൾക്കെതിരെ നടപടികൾ തുടരുമെന്നും തട്ടുകടകൾ നിയമാനുസൃതമായി പ്രവർത്തിപ്പിക്കാൻ ഫുഡ് സ്ട്രീറ്റുകൾ നിശ്ചയിക്കാനുള്ള അധികാരം കോർപ്പറേഷനാണെന്നും അധികൃതർ വ്യക്തമാക്കി.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *